കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ എന്റെ അയൽവാസി കൂടിയായ മൂസാക്ക. ഓരോ ചെറിയ കാര്യങ്ങൾ പോലും എന്നോടും ഉപ്പയോടും വിവരിച്ചു പറയുന്ന മൂസാക്കയുടെ വിയോഗം ഞാനുൾപ്പെടെയുള്ള എടപ്പാളുകാർക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. സ്വർഗ്ഗത്തിന്റെ കവാടത്തിൽ നമ്മെ സ്വീകരിക്കാൻ പടച്ചവൻ മൂസക്കാക്ക് അനുഗ്രഹം നല്കട്ടെ. ആമീൻ #shamsudheen_nellara
നിങ്ങൾ ഓരോരുത്തരുടെയും സഹകരണത്തോടെ നെല്ലറ ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പുതിയ ഫാക്ടറി കോയമ്പത്തൂരിൽ ആരംഭിച്ച വിവരം അറിയിക്കുന്നതോടൊപ്പം നിങ്ങളോട് ഓരോരുത്തരോടും നന്ദിയും കൂടെ അർപ്പിക്കുന്നു.
ഇന്ന് ഫാദേഴ്സ് ഡേ…! ഉപ്പയില്ലാത്ത നാല് വർഷങ്ങൾ കടന്നുപോയപ്പോൾ ഓരോ ദിവസവും ഉപ്പയുടെ ഓർമ്മകളിലൂടെ ജീവിക്കുന്ന എനിക്ക് ഈ ദിനത്തിന് മാത്രമായി ഒരു പ്രാധാന്യം തോന്നുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല…! ഇനി ഉപ്പമാരെ ഓർക്കാൻ വേണ്ടി മാത്രമായി ഒരു ദിനം മതിയോ എന്ന് ചോദിച്ചാൽ അതും മതിയാവില്ല..! എന്നിരുന്നാലും മാതാപിതാക്കളൊക്കെ ജീവിച്ചിരിക്കെ ജീവിക്കുന്ന സുഖവും സമാധാനമൊന്നും അവരുടെ വേർപാടിന് ശേഷം ലഭിക്കുകയില്ല എന്നത് അനുഭാവമാണ്. കരിമ്പനക്കൽ ഇബ്രാഹിം ഹാജി എനിക്ക് പിതാവ് മാത്രം ആയിരുന്നില്ല. സ്‌കൂൾ കഴിഞ്ഞുള്ള സമയങ്ങളിൽ നടുവട്ടത്തെ ഉപ്പയുടെ കടയിലേക്ക് എന്നെയും വിളിച്ച് കൊണ്ടുപോയി സത്യസന്ധമായ കച്ചവടം മാത്രേ എന്നും നിലനിൽക്കുകയുള്ളൂ എന്ന് പറഞ്ഞും അനുഭവിപ്പിച്ചും കച്ചവടത്തിലെ ബാലപാഠം നുകർന്നു തന്ന് എന്നെ ഒരു കച്ചവടക്കാരനാക്കാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകിയ എന്റെ കച്ചവടത്തിലെ ഗുരുനാഥൻ കൂടിയാണ്. എന്റെ മാതാപിതാക്കളുടെ മറക്കാനാവാത്ത ഓർമ്മകളിൽ ജീവിച്ചുകൊണ്ട് തന്നെ ഞാൻ നിങ്ങളോട് പറയട്ടെ.... നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോടൊപ്പം ഇപ്പോഴും ഉണ്ടെങ്കിൽ നിങ്ങൾ ഏറെ ഭാഗ്യം ചെയ്തവരാണ്. ലോകത്ത് നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞാൽ തിരികെ ലഭിക്കാത്ത ഒന്നേയുള്ളൂ. അത് നമ്മുടെ മാതാപിതാക്കളാണ്. മാതാപിതാക്കളുടെ പരലോക ജീവിതം പടച്ചവൻ ഖൈറിലാക്കട്ടെ. ആമീൻ.